പ്ര​തി​രോ​ധ മ​രു​ന്ന് അ​മി​ത ഡോ​സ് ന​ൽ​കി​യ നാ​ലു വ​യ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ
Sunday, May 15, 2022 1:03 AM IST
പാ​റ​ശാ​ല: പ്ര​തി​രോ​ധ​മ​രു​ന്ന് ഇ​ര​ട്ടി ഡോ​സ് ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് നാ​ലു​വ​യ​സു​കാ​ര​നെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ11 നു ​കു​ള​ത്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​റാ​ടി ചെ​മ്മ​ൻ​കാ​ല വീ​ട്ടി​ൽ മ​ഞ്ജു​വി​ന്‍റെ മ​ക​ൻ നി​വി​ൻ സു​നി​ലാ​ണ് അ​വ​ശ​നി​ല​യി​ൽ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. മ​രു​ന്ന് ന​ൽ​കി​യ ആ​ശാ​വ​ർ​ക്ക​റു​ടെ പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ര​ട്ട​കു​ട്ടി​ക​ളു​മാ​യി പ്ര​തി​രോ​ധ മ​രു​ന്നി​നാ​യി മ​ഞ്ജു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു.

ഒ​രു കു​ട്ടി​ക്ക് കു​ത്തി​വ​യ്പ്പ് ന​ൽ​കി. തു​ട​ർ​ന്ന് അ​ടു​ത്ത​കു​ട്ടി​ക്കു കു​ത്തി​വ​യ്പ്പ് ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ദ്യം മ​രു​ന്ന് ന​ൽ​കി​യ കു​ട്ടി​ക്ക് ത​ന്നെ ആ​ശാ​വ​ർ​ക്ക​ർ വീ​ണ്ടും മ​രു​ന്ന് ന​ൽ​കു​ക​യാ​യി​രു​ന്നു.മ​ഞ്ജു ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സും ആ​ശാ​വ​ർ​ക്ക​റും എ​ത്തി കു​ഴ​പ്പ​മി​ല്ലെ​ന്നും ധാ​രാ​ളം വെ​ള്ളം കു​ടി​ച്ചാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു വീ​ട്ടി​ലേ​ക്കു​വി​ടു​ക​യാ​യി​രു​ന്നു.

​വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞു ആ​വാ​ശ​നി​ല​യി​ലാ​യ​തി​നാ​ൾ എ​സ് എ ​ടി യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.