മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു
Monday, May 16, 2022 11:23 PM IST
ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു.
അ​ഞ്ചു​തെ​ങ്ങ് പു​ത്ത​ൻ​മ​ണ്ണ് ല​ക്ഷം​വീ​ട് കോ​ള​നി സ്വ​ദേ​ശി ബാ​ബു (54) ആ​ണ് മ​രി​ച്ച​ത്.​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച്.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് യാ​നം മ​റി​യു​ക​യാ​യി​രു​ന്നു.
അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ
യു​വാ​വ് മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 7.30 ന് ​പി​ര​പ്പ​ൻ​കോ​ട് മ​ഞ്ചാ​ടി​മൂ​ട് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ര​പ്പ​ൻ​കോ​ട് പേ​ങ്ങാ​ട് ജി​ത്തു ഭ​വ​നി​ൽ മ​നോ​ഹ​ര​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ൻ മ​നു​ജി​ത്ത് (19)ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പി​ര​പ്പ​ൻ​കോ​ട് കീ​ഴേ​ചേ​ല​ക്കാ​ട് വീ​ട്ടി​ൽ അ​ഖി​ൽ (19) നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മീ​ന മ​നോ​ഹ​ർ: മ​നു​ജി​ത്തി​ന്‍റെ സ​ഹോ​ദ​രി