ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ യാ​ത്ര സ​മാ​പി​ച്ചു
Monday, May 16, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നി​ന്നും ആ​രം​ഭി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽ സ​മാ​പി​ച്ചു. കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന സ​മാ​ധ​ന യോ​ഗം ഡ​യ​റ​ക്ട​ർ ക​ള്ളി​ക്കാ​ട് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​യ​ക്കു​മ​ര​ന്ന് വ​ർ​ത്ത​മാ​ന കാ​ല​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ.​ജി. രാ​ജീ​വ് ക്ലാ​സെ​ടു​ത്തു. കൊ​ട്ടാ​രം സൂ​പ്ര​ണ്ട് അ​ജി​ത്കു​മാ​ർ,ശ​ശി​കു​മാ​ര​ൻ നാ​യ​ർ, വെ​ങ്ങാ​നൂ​ർ സാ​ജു, ഡോ.​പ്രി​യ, ഷീ​ജ പു​രു​ഷ​ൻ, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, ല​ളി​ത പ​ര​ശു​വ​യ്ക്ക​ൽ, മോ​ഹ​ന​ൻ പാ​റ​ശാ​ല, ഷീ​ല ജോ​യി, സ​ബീ​ന ബീ​ഗം, ബി​ന്ദു വി​ള​വൂ​ർ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ദ്യു​തി അ​ക്ഷ​ര പു​ര​സ്കാ​രം
രാ​ജേ​ഷ് കെ. ​എ​രു​മേ​ലി​ക്ക്

നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ഴി​ക്കു​ന്ന് ര​വീ​ന്ദ്ര​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം, മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ കൃ​തി​ക്ക് ന​ൽ​കു​ന്ന ദ്യു​തി അ​ക്ഷ​ര പു​ര​സ്കാ​രം 2022ൽ "​സ​ത്യാ​ന​ന്ത​ര​കാ​ല​ത്തെ മാ​ധ്യ​മ നി​ർ​മ്മി​തി​ക​ൾ'​എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​ന​യ്ക്ക് രാ​ജേ​ഷ് കെ. ​എ​രു​മേ​ലി​ക്കു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
ഡോ. ​എ​സ്.​വി വേ​ണു​ഗോ​പ​ൻ​നാ​യ​ർ ചെ​യ​ർ​മാ​നും സി. ​വി സു​രേ​ഷ് ക​ൺ​വീ​ന​റു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തീ​രു​മാ​നി​ച്ച​ത്. 23 ന് ​ഡോ.​എ​സ്. വി. ​വേ​ണു​ഗോ​പ​ൻ​നാ​യ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ം.