സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി
Tuesday, May 17, 2022 11:40 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നിം​സി​ൽ മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും പ്ര​മു​ഖ ഗാ​ന്ധി​യ​നു​മാ​യ പ​ത്മ​ശ്രീ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി നിം​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നിം​സ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ക​തി​ർ​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​മ​ര​മാ​യി ശ​സ്ത്ര​ക്രി​യ​പൂ​ർ​ത്തീ​ക​രി​ച്ച അ​ദ്ദേ​ഹ​ത്തെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​ന്നും സ്റ്റെ​പ്‌​ഡൗ​ൺ ഐ​സി​യു വി​ലേ​ക്ക് മാ​റ്റു​ക​യും നിം​സ് ഫി​സി​യോ തെ​റാ​പ്പി വി​ഭാ​ഗം മേ​ധാ​വി ഡോ​ക്ട​ർ ജിം ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​സി​യോ തെ​റാ​പ്പി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ക​ള്ളി​ക്കാ​ട്ട്‍
പു​ഴ ന​ട​ത്തം സംഘടിപ്പിച്ചു

വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​ഴ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ര​പ്പു​ക്ക​ല​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പു​ഴ ന​ട​ത്തം നെ​യ്യാ​ര്‍ ഡാ​മി​ല്‍ സ​മാ​പി​ച്ചു. ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പെ​രു​ങ്ക​ട​വി​ള ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി അ​ജി ദൈ​വ​പ്പു​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.