ശം​ഖും​മു​ഖ​ത്ത് ക​ട​ലാ​ക്ര​മ​ണം: ബീ​ച്ചി​ൽ പു​ന​ർനി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ൽ പ​കു​തി​യി​ലേ​റെ ക​ട​ലെ​ടു​ത്തു
Wednesday, May 18, 2022 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​സൂ​ണ്‍ എ​ത്തും മു​ന്പേ ശം​ഖും​മു​ഖം ബീ​ച്ചി​ൽ ക​ട​ലാ​ക്ര​മ​ണം തു​ട​ങ്ങി. ബീ​ച്ചി​ൽ പു​ന​ർ നി​ർ​മി​ച്ച കാ​ൽ​ന​ട​പ്പാ​ത​യി​ൽ പ​കു​തി​യി​ലേ​റെ​യും ക​ട​ലെ​ടു​ത്തു. കോ​ണ്‍​ക്രീ​റ്റി​ൽ തീ​ർ​ത്ത കാ​ൽ​ന​ട​പാ​ത​യു​ടെ അ​ടി​ഭാ​ഗം തി​ര​മാ​ല ക​വ​ർ​ന്നെ​ടു​ത്ത​തോ​ടെ ക​ര​യി​ലേ​ക്കു​ള്ള ക​ട​ൽ​ക​യ​റ്റം തു​ട​ങ്ങി.

ശ​ക്ത​മാ​യ തി​ര​മാ​ല​യാ​ണ് തീ​ര​ത്തേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. മ​ണ്‍​സൂ​ണ്‍ എ​ത്തു​ക​യും ക​ട​ലേ​റ്റം ശ​ക്ത​മാ​കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ശം​ഖും​മു​ഖ​ത്ത് എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​ശ​ങ്ക പ​ട​രു​ക​യാ​ണ്.

ശം​ഖും​മു​ഖം ബീ​ച്ചും റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ​യും ക​ട​ൽ ക​വ​ർ​ന്നെ​ടു​ത്ത​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​ച്ചു​മാ​റ്റി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണി​ട്ടാ​ണ് ശം​ഖും​മു​ഖം തീ​രം പു​ന​ർ​നി​ർ​മി​ച്ച​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ പ​കു​തി​യി​ല​ധി​ക​വും ക​ട​ലെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ശം​ഖും​മു​ഖ​ത്ത് ക​ണ്ടു​വ​രു​ന്ന​ത്. അ​തി​നാ​ൽ ഇ​ട​വ​പ്പാ​തി ശ​ക്ത​മാ​കു​ന്ന​തോ​ടെ നി​ർ​മി​ച്ച റോ​ഡി​ന്‍റെ സ്ഥി​തി​യെ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് തീ​ര​ദേ​ശ​ത്തു​ള്ള​ത്.