കെ​എ​ഫ്സി ജീ​വ​ന​ക്കാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത്
Wednesday, May 18, 2022 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കെ​എ​ഫ്സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും (സി​ഐ​ടി​യു) സം​യു​ക്ത സം​സ്ഥാ​ന സ​മ്മേ​ള​നം 21നു ​വെ​ള്ള​യ​ന്പ​ലം ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കെ..​എ​സ്. സു​നി​ൽ​കു​മാ​ർ (സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി), എം.​എ. അ​ജി​ത്കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ൻ​ജി​ഒ യൂ​ണി​യ​ൻ), കെ.​എ​ൻ. അ​ശോ​ക് കു​മാ​ർ (സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.