തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Wednesday, May 18, 2022 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ത്ത​തി​നെ​തി​രെ സ​മ​ര മു​ന്ന​റി​യി​പ്പു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. ന​ഗ​ര​സ​ഭ​യി​ൽ 1800 സ്ട്രീ​റ്റ് ലൈ​റ്റു​ക​ളും 750 ട്യൂ​ബ് ലൈ​റ്റു​ക​ളും 76 ഹാ​ല​ജ​ൻ ബ​ൾ​ബു​ക​ളും ഉ​ണ്ട്. ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ മെ​യി​ന്‍റന​ൻ​സിനു ​ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തിയുടെ കാ​ല​യ​ള​വി​ൽ പാ​ല​ക്കാ​ടു​ള്ള ഒ​രു ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​യു​ടെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​വു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട​തി​നു ശേ​ഷം ഇതു​വ​രെ യാ​തൊ​രു​വി​ധ മെ​യി​ന്‍റ​ന​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യി​ട്ടി​ല്ല.
വാ​ളി​ക്കോ​ട് വ​വ്വാ​ൽ മ​ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​ക​ളി​ലും മാ​ർ​ക്ക​റ്റി​ലും ടൗ​ണി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​യി. പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ തെ​രു​വു​നാ​യ ക​ടി​ക്കു​ന്ന​തും ടൗ​ണി​ൽ സ്ഥി​രം സം​ഭ​വ​മാ​ണ്. എ​ല്ലാ​റ്റിനും അ​ടി​സ്ഥാ​ന​ കാ​ര​ണം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​താ​ണ്, ഇ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.