പീ​ഡ​നം പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, May 21, 2022 11:25 PM IST
വി​ഴി​ഞ്ഞം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ബ​ന്ധം​സ്ഥാ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ബാ​ല​രാ​മ​പു​രം ആ​ർ​സി സ്ട്രീ​റ്റി​ൽ തോ​ട്ട​ത്തു​വി​ളാ​കം സ്വ​ദേ​ശി മം​ഗ​ല​ത്തു​കോ​ണം ജീ​വ​ൻ (20), പ​ള​ളി​ച്ച​ൽ മ​ല​യം പാ​മാം​കോ​ട് എം​എ​ൽ​എ റോ​ഡി​ൽ ഷാ​ൻ​രാ​ജ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് 15 ന് ​വീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വ​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്രീ​കാ​ര്യ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഒ​രു​വ​ർ​ഷം മു​മ്പ് മു​ത​ൽ യു​വാ​ക്ക​ൾ പീ​ഡി​പ്പി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കോ​വ​ളം എ​സ്എ​ച്ച്ഒ പ്രൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ​സ്.​അ​നീ​ഷ്കു​മാ​ർ,സി​പി​ഒ​മാ​രാ​യ വി​ജേ​ഷ്, ഷൈ​ജു, വി​ഷ്ണു, ല​ജീ​വ്, വ​നി​താ സി​പി​ഒ​മാ​രാ​യ താ​ര, സു​ജി​ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ഒ​രാ​ഴ്ച്ച​യോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റു​ചെ​യ്ത​ത്. യു​വാ​ക്ക​ൾ​ക്ക് സ​ഹാ​യം ചെ​യ്ത​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.