പെ​രി​ങ്ങ​മ്മ​ലയിൽ കിണർ ഇടിഞ്ഞു
Saturday, May 21, 2022 11:25 PM IST
നേ​മം: പൈ​പ്പ് പൊ​ട്ടി വെ​ള്ള​മി​റ​ങ്ങി കി​ണ​ർ ത​ക​ർ​ന്നു. പെ​രി​ങ്ങ​മ്മ​ല ജം​ഗ്ഷ​നു സ​മീ​പം എ​സ്എ​ൻ സ​ദ​ന​ത്തി​ൽ കെ.​വി.​സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ 80 അ​ടി​യി​ലേ​റേ താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്.
വെ​ള്ളാ​യ​ണി കാ​യ​ലി​ൽ നി​ന്നും പെ​രി​ങ്ങ​മ്മ​ല​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന പെ​പ്പ് പൊ​ട്ടി വെ​ള്ളം കി​ണ​റ്റി​ന്‍റെ ഭി​ത്തി​യി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞ​ത്. സ​മീ​പ​ത്തെ മ​തി​ലും ത​ക​ർ​ന്നു. വീ​ടി​ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ കി​ണ​ർ​മൂ​ടി. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തം​ഗം എ​ൽ. മി​നി സ്ഥ​ല​ത്തെ​ത്തി.