പ്ര​ഥ​മ​ശു​ശ്രൂ​ഷ അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, May 22, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "യം​ഗ്ഇ​ന്ത്യ' എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ര്‍​ന്ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ക്ലാ​സു​ക​ള്‍ ന​ട​ത്തി. പൂ​ജ​പ്പു​ര ഹോ​ട്ട​ല്‍ ശ​ബ​രി പാ​ര്‍​ക്കി​ല്‍ ന​ട​ത്തി​യ ​ട​ങ്ങ് ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ല്‍​കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​യെ​പ്പ​റ്റി യു​വ​ത​ല​മു​റ​യി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് ച​ന്ദ്ര​ന്‍ പൊ​തു​വാ​ള്‍,ഡോ.​റ​ഷി​ന്‍ റ​ഹീം, ഡോ. ​ജോ​ന​ദ​ന്‍ പോ​ള്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തി. യം​ഗ് ഇ​ന്ത്യ സ്റ്റേ​റ്റ് ചെ​യ​ർ​മാ​ൻ ന​ന്ദ​കു​മാ​ർ, റോ​ഡ്സേ​ഫ്റ്റി വെ​ർ​ട്ടി​ക്ക​ൽ ചെ​യ​ർ മ​നീ​ഷ്, ശ​ങ്ക​രി നാ​യ​ർ, ഡി​എ​സ്എ​ച്ച് കോ​ഴ്സ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ അ​ശ്വ​തി നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.