ന​ഗ​ര​സ​ഭ ഫ​യ​ൽ അ​ദാ​ല​ത്ത് ജൂ​ൺ 10 ന്
Monday, May 23, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​നം ആ​കാ​ത്ത ഫ​യ​ലു​ക​ളി​ന്മേ​ലു​ള്ള ഫ​യ​ൽ അ​ദാ​ല​ത്ത് ജൂ​ൺ 10 ന് ​രാ​വി​ലെ 10 മു​ത​ൽ ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സി​ൽ ന​ട​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫ​യ​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക​ർ​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലും അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​ത്ത്, റ​വ​ന്യൂ, എ​ൻ​ജി​നി​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ 31 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സി​ലും സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും സ്വീ​ക​രു​ക്കും.