നിം​സി​ൽ കോ​ഞ്ച​സ്റ്റീ​വ് കാ​ർ​ഡി​യാ​ക് ഫെ​യ്‌​ലി​യ​ർ: ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല നടത്തി
Wednesday, May 25, 2022 11:01 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഞ്ച​സ്റ്റീ​വ് കാ​ർ​ഡി​യാ​ക് ഫെ​യ്‌​ലി​യ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല മു​ൻ കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റും നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. ഡോ. ​എം. കെ. ​സി. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ, സ്റ്റാ​ഫ്‌ ന​ഴ്‌​സ​സ് എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ശി​ൽ​പ്പ​ശാ​ല. നിം​സ് നി​യോ നാ​റ്റോ​ള​ജി​സ്റ്റ് ക​ൺ​സ​ൾ​റ്റ​ന്‍റ് ഡോ. ​കെ. ആ​ർ. ഹ​സീ​ന, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ക​ൺ​സ​ൾ​റ്റ​ന്‍റ് ഡോ. ​കി​ര​ൺ ഗോ​പി​നാ​ഥ്, കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ. ​ആ​സ​ർ എ​ന്നി​സ് നാ​യ​ഗം, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ വി. ​എ​സ്. മ​നു​ലാ​ൽ, ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ പി. ​വി. സു​ചി​ത്ര ക്ല​സെ​ടു​ത്തു. നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജെ. ​ഡെ​യ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നിം​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​എ. സ​ജു, നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ​ഫി​ൻ വി​നി​ത, പ്ര​ഫ. മേ​ഴ്‌​സി റു​സെ​ലി​ൻ പ്ര​ഭ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.