യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, June 24, 2022 1:49 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ധ​ർ​ണ​യും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. മു​ൻ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് വി​ജ​യ​ക​ര​മാ​യി മു​ന്നേ​റി​യ മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി​യി​ലൂ​ടെ അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ൽ കേ​ര​ളം മാ​തൃ​ക​യാ​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ മേ​ഖ​ല​യെ അ​നാ​ഥ​മാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ര​ണ​പ്പെ​ട്ട സു​രേ​ഷ് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എം.​എ വാ​ഹീ​ദ്, വ​ർ​ക്ക​ല ക​ഹാ​ർ, ഗോ​പ​കു​മാ​ർ, ഉ​ള്ളൂ​ർ മു​ര​ളി, ന​ജീ​ബ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.