വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് കൃ​ഷി; ഒ​രാ​ൾ പി​ടി​യി​ൽ
Friday, June 24, 2022 1:49 AM IST
കാ​ട്ടാ​ക്ക​ട : വീ​ടി​ന്‍റെ ടെ​റ​സി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വി​ള​പ്പി​ൽ​ശാ​ല ഇ​ര​ട്ട​കു​ള​ത്തി​ന് സ​മീ​പം കൊ​ങ്ങ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന ര​ഞ്ജി​ത്താ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബ​ഡ്സ് സ്കൂ​ളി​ന് സ​മീ​പം സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ നിന്നാണ് ക​ഞ്ചാ​വ് കണ്ടെത്തി​യ​ത്. സ​ന്തോ​ഷി​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വാ​ണ് ഉ​ണ്ണി. വീ​ടി​ന്‍റെ ടെ​റ​സി​ൽ ഒ​രു ഒ​റ്റ​മു​റി ഷെ​ഡി​ലാ​ണ് ഉ​ണ്ണി​ താ​മ​സി​ച്ചി​രു​ന്ന​ത്. റൂ​റ​ൽ എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​ള​പ്പി​ൽ​ശാ​ല ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ്കു​മാ​ർ, എ​സ്ഐ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.