ക​ണ്ണ​മ്പ​ള്ളി- ചേ​പ്പോ​ട്- മു​ള​യ​റ റോ​ഡ് ചെ​ളി​ക്ക​ള​മാ​യി; കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ർ​ത്തു​ന്നു
Friday, June 24, 2022 1:52 AM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട്ടു​കാ​ർ ഏറെ ആ​ശ്ര​യി​ക്കു​ന്ന ക​ണ്ണ​മ്പ​ള്ളി- ചേ​പ്പോ​ട്- മു​ള​യ​റ റോ​ഡ് ചെ​ളി​ക്ക​ള​മാ​യി. ക​ണ്ണ​മ്പ​ള്ളി ട്രൈ​ബ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കമുള്ളവർ ആ​ശ്ര​യി​ക്കു​ന്ന ഏ​ക സ​ഞ്ചാ​ര മാ​ർ​ഗ​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ചെ​ളി​ക്ക​ള​മാ​യി ന​ശി​ക്കു​ന്ന​ത്.

ക​ണ്ണ​മ്പ​ള്ളി ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ ഗ​ട്ട​റു​ക​ളി​ൽ ചെ​ളി​യും വെ​ള്ള​വും കെ​ട്ടി​ക്കി​ട​ന്ന് വ​ശ​ത്തു​ള്ള ക​രി​ങ്ക​ല്ല് ഭി​ത്തി ഇ​ടി​ഞ്ഞു​താ​ണു. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്ആ​ർ​ടി​സി ബ​സ് കു​ഴി​യി​ൽ​പ്പെ​ട്ട് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഒ​ടു​വി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സി​നെ കു​ഴി​യി​ൽ നിന്ന് ഉ​യ​ർ​ത്തി​യ​ത്. റോഡ് പുനർ നിർമിച്ചില്ലെങ്കിൽ ഇ​തു​വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കേ​ണ്ടി വ​രു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഓ​ട്ടോ​റി​ക്ഷ​ പോ​ലും സ​വാ​രി വി​ളി​ച്ചാ​ൽ വ​രാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഈ ​റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പ​ണി തു​ട​ങ്ങാ​നു​ള്ള യാതൊ​രു ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​വുമായി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു നി​വാ​സി​ക​ൾ പ​റ​ഞ്ഞു.