രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നു നേ​രെ അ​ക്ര​മം; ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​മി​ര​ന്പി
Friday, June 24, 2022 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ൽ​പ്പ​റ്റ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധം. ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യുപ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​പി​എം ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത്ത​ക​ർ​ത്തു.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ​ക്കാ​ർ ആ​ക്ര​മി​ച്ച വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ത​ന്നെ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സം​ഘ​ടി​ച്ചു. പ്ര​തി​ഷേ​ധ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി പോ​ലീ​സ് സി​പി​എം ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​റി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.പാ​ള​യ​ത്ത് നി​ന്നു സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പാ​ള​യ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു കൂ​ടു​ന്ന​തി​നി​ട​യി​ൽ സ​മാ​ന്ത​ര​മാ​യി ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും ഒ​രു മാ​ർ​ച്ചും പാ​ള​യ​ത്തേ​ക്കു പു​റ​പ്പെ​ട്ടു. ഇ​രു മാ​ർ​ച്ചു​ക​ളും സം​ഗ​മി​ച്ച് എ​കെ​ജി സെ​ന്‍റ​ർ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​യ​തോ​ടെ എ​കെ​ജി സെ​ന്‍റ​റി​നു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ടാ​നും ബാ​രി​ക്കേ​ഡ് തീ​ർ​ക്കാ​നും പോ​ലീ​സു​കാ​ർ നെ​ട്ടോ​ട്ട​മോ​ടി.
യൂ​ണി​വേ​ഴ്സി​റ്റി​ക്കു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​രെ ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. വ​ഴി​യി​ലു​ട​നീ​ളം സി​പി​എം സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. മാ​ർ​ച്ച് ശ​ക്തി പ്രാ​പി​ച്ച​തോ​ടെ വ​ൻ പോ​ലീ​സ് സം​ഘം എ​കെ​ജി സെ​ന്‍റ​റി​ന് സം​ര​ക്ഷ​ണം തീ​ർ​ത്തു. ഇ​വി​ടെ പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു . രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ​ക്കാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ന്പോ​ൾ കൈ​യും കെ​ട്ടി നോ​ക്കി നി​ന്ന പോ​ലീ​സ് എ​കെ​ജി സെ​ന്‍റ​റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​ന്പോ​ൾ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചോ​ദി​ച്ചു.

വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളെ​യും പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ പാ​ള​യ​ത്തും ബേ​ക്ക​റി ജം​ഗ്ഷ​നി​ലും ന​ന്ദാ​വ​ന​ത്തും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​റ​സ്റ്റു ചെ​യ്ത വ​നി​താ പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ന്ദാ​വ​ന​ത്ത് പോ​ലീ​സ് ക്യാം​പി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.