അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ നീ​ക്കം ചെ​യ്തു
Friday, June 24, 2022 11:54 PM IST
പേ​രൂ​ർ​ക്ക​ട: കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഗ​താ​ഗ​ത​ത്തി​നും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന അ​ന​ധി​കൃ​ത ത​ട്ടു​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗം നീ​ക്കം ചെ​യ്തു. ക​വ​ടി​യാ​ർ-​കു​റ​വ​ൻ​കോ​ണം റോ​ഡി​ലെ ത​ട്ടു​ക​ട​ക​ൾ ന​ഗ​ര​സ​ഭ ന​ന്ത​ൻ​കോ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ് മി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ക്കം ചെ​യ്ത​ത്. നാ​ട്ടു​കാ​രു​ടേ​യും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടേ​യും പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ ജ​ന​മൈ​ത്രി യോ​ഗ​ത്തി​ലും സ​മാ​ന​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ത്ത് നി​ര​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് മൂ​ലം കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഫു​ട്ട്പാ​ത്തി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.