വാ​യ്പാ മേ​ള​യും വൃ​ക്ഷ​ത്തൈ ന​ടീ​ലും സം​ഘ​ടി​പ്പി​ച്ചു
Saturday, June 25, 2022 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പാ​ലി​യോ​ട്, പാ​റ​ശാ​ല ശാ​ഖ​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ 75-ാം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​യ്പാ മേ​ള​യും വൃ​ക്ഷ​തൈ ന​ടീ​ലും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ലി​യോ​ട് എ​സ്.​ജെ.​പാ​രി​ഷ് ഹാ​ളി​ൽ വാ​യ്പാ മേ​ള​യും ആ​നാ​വൂ​ർ ഗ​വ.​പ്രൈ​മ​റി സ്കൂ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ലും ന​ട​ത്തി.​കു​ന്ന​തു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ന്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ചെ​ന്നൈ സോ​ണ​ൽ ഹെ​ഡ് വി.​വി. ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റീ​ജ​ണ​ൽ ഹെ​ഡ് റോ​സി​റ്റോ ഫെ​ർ​ണാ​ഡോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗംമേ​രി മി​നി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​പ്രി​യ, ആ​നാ​വൂ​ർ ഗ​വ. പ്രൈ​മ​റി സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പി​ക എ​സ്.​ഷ​ഹു​ബാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.