സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Sunday, June 26, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​നാ തി​രു​നാ​ളും ഇ​ട​വ​ക തി​രു​നാ​ളും ഇ​ന്നു മു​ത​ൽ ജൂ​ലൈ മൂ​ന്നു വ​രെ ന​ട​ത്തും. ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ​യും വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും. നാ​ളെ മു​ത​ൽ ശ​നി വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, റ​വ.​ഡോ. മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ ന​യി​ക്കു​ന്ന വ​ച​ന​വി​ചി​ന്ത​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ ര​ണ്ടി​നു വൈ​കു​ന്നേ​രം മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജ് ചാ​പ്പ​ലി​ൽ​നി​ന്നും തി​രു​ന്നാ​ൾ റാ​സ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക്. ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ മാ​ർ​ത്താ​ണ്ഡം രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യോ​ടു​കൂ​ടി തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പാ​റ​യ്ക്ക​ൽ ഒ​ഐ​സി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി റെ​യ്മ​ണ്ട് ഒ​ഐ​സി, ട്ര​സ്റ്റി ബി​നു കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി ജോ​ണ്‍ പി. ​കാ​വി​നാ​ൽ, ഡോ. ​തോ​മ​സ് പി. ​ജോ​ണ്‍ പ​ഴ​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.