അ​വ​ഗ​ണ​ന​യു​ടെ അ​ട​യാ​ള​മാ​യി ബ​സ്‌​സ്റ്റാ​ന്‍​ഡ് റോ​ഡ്
Sunday, June 26, 2022 11:48 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ​ത്തു​ന്ന റോ​ഡ് ത​ക​ര്‍​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ നി​ല​മേ​ല്‍ വാ​ര്‍​ഡി​ലെ ഈ ​റോ​ഡ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു ക​ണ​ക്കി​നു പേ​രാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ്എ​സ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലേ​യ്ക്കു​ള്ള ഏ​ക മാ​ര്‍​ഗം കൂ​ടി​യാ​ണ് ഈ ​റോ​ഡ്.
ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലോ ടൗ​ണി​ലോ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും പൊ​തു​വേ വീ​തി കു​റ​ഞ്ഞ ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ് വ​ന്നു​പോ​കു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന റോ​ഡി​നെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ച​പ്പോ​ള്‍ ഇ​ക്ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പാ​ത ഇ​ന്‍റ​ര്‍​ലോ​ക്ക് ചെ​യ്തു. അ​ന്ന​ത്തെ നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ല്‍ പോ​ലും റോ​ഡ് ഇ​ന്‍റ​ര്‍​ലോ​ക്ക് ചെ​യ്യു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ​ത സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​ന്‍റ​ര്‍​ലോ​ക്ക് സം​വി​ധാ​നം അ​ങ്ങി​ങ്ങ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. താ​ത്കാ​ലി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും നി​ല​വി​ല്‍ റോ​ഡി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ റോ​ഡ് മ​ധ്യ​ഭാ​ഗം താ​ഴ്ന്നു. ഇ​ന്‍റ​ര്‍​ലോ​ക്ക് ഇ​ള​കി കി​ട​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്നു. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.