ല​ഹ​രി വി​രു​ദ്ധ ബോധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Sunday, June 26, 2022 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പാ​ള​യം വാ​ർ​ഡി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും, ല​ഹ​രി വി​രു​ദ്ധ​പ്ര​തി​ഞ്ജ​യും ന​ട​ത്തി.​കെ​എം​സി​എ​സ്‌​യു ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ പാ​ള​യം രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ന​മൈ​ത്രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും, പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ഡി​എ​സ് സെ​ക്ര​ട്ട​റി വി.​ജെ. ര​മ്യ, എ​ൻ. കാ​സിം​ബാ​വ ,സി.​എം. ജോ​സ് ,അ​ഡ്വ.​കെ.​ജി.​രാ​ജീ​വ്, പ​ട്ടം കൃ​ഷ്ണ​കു​മാ​ർ ,ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

വി​ഴി​ഞ്ഞം: വീ​ടി​നു​ള്ളി​ൽ ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​വാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. പ​വാ​ർ ചെ​ക്ക​ടി ഇ​ട​യ്ക്ക​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ​ജു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്എ​ച്ച്ഒ എ​സ്.​ബി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തി​ങ്ക​ൾ ഗോ​പ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ​ശി നാ​രാ​യ​ണ​ൻ , വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.