പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, June 27, 2022 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ടോ​റ​സ് ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വാ​മ​ന​പു​രം ആ​നാ​കു​ടി അ​മ്പാ​ടി ഹൗ​സി​ല്‍ മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ​യും പ​രേ​ത​യാ​യ വ​സ​ന്ത​യു​ടെ​യും മ​ക​ൻ അ​ഖി​ൽ (22) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ കോ​ലി​യ​ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​രും നോ​ക്കാ​തെ അ​ര​മ​ണി​ക്കൂ​റോ​ളം രക്തം വാ​ർ​ന്ന് കി​ട​ന്ന അ​ഖി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യാ​യ അ​ക്ഷ​ര​യാ​യി​രു​ന്നു പോ​ലീ​സ് ജീ​പ്പി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.