മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രനെ മ​ർ​ദി​ച്ച അ​ച്ഛ​നും മ​ക​നും പി​ടി​യി​ൽ
Friday, July 1, 2022 11:37 PM IST
കാ​ട്ടാ​ക്ക​ട : മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ള്ളി പ​ള്ളി​ന​ട ഹൗ​സി​ൽ സ​ഫീ​ർ(45), മ​ക​ൻ ജ​സീ​ർ(21) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കി​ള്ളി സ്വ​ദേ​ശി ക​ബീ​ർ(65) നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ കി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ​ഫീ​റും മ​ക​ൻ ജ​സീ​റും ചേ​ർ​ന്ന് റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യി​രു​ന്ന ക​ബീ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
മ​ർ​ദ​ന​മേ​റ്റ് ക​ബീ​ർ റോ​ഡി​ൽ കി​ട​ക്കു​ന്ന​ത​റി​ഞ്ഞ് മ​ക​ൻ ഷ​ബാ​ബ് എ​ത്തി പ്ര​തി​ക​ളു​മാ​യി വാ​ക്കേ​റ്റ​മാ​യി. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ​ഫീ​റി​നെ​യും ജ​സീ​റി​നെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ​ഫീ​റി​നെ​യും ജ​സീ​റി​നെ​യും ക​ബീ​റും മ​ക​ൻ ഷ​ബാ​ബ് ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഭൂ​മി സം​ബ​ന്ധ​മാ​യി ഈ ​കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​വ​രെ കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു .