പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക്ത​ല ആ​രോ​ഗ്യ​മേ​ള നടത്തി
Saturday, August 6, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ലെ നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, ആ​രോ​ഗ്യ അ​വ​ബോ​ധം ന​ല്‍​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യി പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക്ത​ല ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും, 60 വ​യ​സ്‌ ക​ഴി​ഞ്ഞ പ്ര​മേ​ഹ രോ​ഗി​ക​ള്‍​ക്ക് ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കു​ന്ന "വാ​യോ​മ​ധു​രം' പ​ദ്ധ​തി അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൗ​മാ​ര​ക്കാ​രി​ലെ വി​ള​ര്‍​ച്ച പ​രി​ഹ​രി​ക്കാ​നും ഫ​സ്റ്റ് ചെ​ക്ക് കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ​ത്തി​നും തു​ട​ര്‍ ചി​കി​ത്സ​യ്ക്കു​മാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

​ആ​രോ​ഗ്യ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ച്ച മേ​ള​യി​ല്‍, പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ കു​ടും​ബ​ശ്രീ, ഐ​സി​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ , സി​ദ്ധ, അ​ലോ​പ്പ​തി, ഹോ​മി​യോ, ആ​യു​ര്‍​വേ​ദ വി​ഭാ​ഗ​ങ്ങ​ളു​ടെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ,ക്വി​സ് പ​രി​പാ​ടി, കു​ട്ടി​ക​ള്‍​ക്കു​ള്ള രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍, കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍ എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ന്നു. ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പോ​ത്ത​ന്‍​കോ​ട് ല​ക്ഷ്മി വി​ലാ​സം ഹൈ​സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​നൈ​സ അ​ന്‍​സാ​രി, പോ​ത്ത​ന്‍​കോ​ട്, അ​ണ്ടൂ​ര്‍​ക്കോ​ണം, അ​ഴൂ​ര്‍, ക​ഠി​നം​കു​ളം, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ , ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ആ​ശ വി​ജ​യ​ന്‍ , വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.