പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗ​ാരോ​പ​ണ തി​രു​നാ​ൾ
Sunday, August 7, 2022 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന് വി​കാ​രി റവ. ​ഡോ. ജോ​ർ​ജ് തോ​മ​സ് കൊ​ച്ചു​വി​ള​യി​ൽ കൊ​ടി​യേ​റ്റി. തി​രു​നാ​ൾ15 ന് ​സ​മാ​പി​ക്കും.12​ന് വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ധ്യാ​നം. 13ന് ​വൈ​കു​ന്നേ​രം ആ​റി​ന് റ​വ. ഡോ. ​ജോ​സ് മ​രി​യ​ദാ​സ് ഒ​ഐ​സി വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 14 ന് ​വൈ​കു​ന്നേ​രം സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തെ​ത്തു​ട​ർ​ന്ന് തി​രു​നാ​ൾ റാ​സ. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 15ന് ​മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യാ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് എ​പ്പി​സ്കോ​പ്പാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച വി​ള​ന്പും ന​ട​ക്കും. തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.