പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ച്ചതായി പരാതി
Sunday, August 7, 2022 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ടു​ക്കാ​മൂ​ട് വാ​ർ​ഡം​ഗം വി.​ജെ. സു​മം, ഭ​ർ​ത്താ​വ് ബി​ജു , കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ചേ​പ്പോ​ട് സ്വ​ദേ​ശി ആ​ർ.​ര​തീ​ഷ് എ​ന്നി​വ​രെ മ​ർ​ദി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​നീ​ഷി​നെ​തി​രെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വാ​ർ​ഡി​ൽ ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ പൈ​പ്പു​ലൈ​ൻ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​ണ്ണ​മ്പ​ള്ളി​യി​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ ര​തീ​ഷും വി​നി​ഷു​മാ​യി വാ​ക്കേ​റ്റ​മാ​യി. തു​ട​ർ​ന്ന് വി​നീ​ഷ് ര​തീ​ഷി​നെ മ​ർ​ദി​ച്ചു. ഇ​ത് അ​റി​ഞ്ഞ് എ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തോ​ടും ഭ​ർ​ത്താ​വി​നോ​ടും ഇ​ത് താ​ൻ കൊ​ണ്ടു​വ​ന്ന ജോ​ലി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന​വെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞു. പ​രു​ക്കേ​റ്റ ര​തീ​ഷും പ​ഞ്ചാ​യ​ത്തം​ഗ​വും ഭ​ർ​ത്താ​വും വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ക്ര​മി​ച്ച ആ​ളി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.