സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 8, 2022 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: 19 മു​ത​ൽ 21 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പു​ളി​മൂ​ട് കേ​സ​രി സ്മാ​ര​ക ട്ര​സ്റ്റി​ൽ സ​ജ്ജ​മാ​ക്കി​യ സ്വാ​ഗ​തം സം​ഘം ഓ​ഫീ​സ് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം അ​ധ്യ​ക്ഷ​നാ​യി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സു​നി​ൽ കു​മാ​ർ, മീ​ഡി​യാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു, ച​ന്ദ്ര​സേ​ന​ൻ, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി, കെ​യു​ഡ​ബ്ല്യു​ജെ നി​യു​ക്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ണ്‍ ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​പ​മ ജി. ​നാ​യ​ർ, ട്ര​ഷ​റ​ർ ജി. ​പ്ര​മോ​ദ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.