ക്ലാ​ർ​ക്കു​മാ​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വ്: അപേക്ഷ ക്ഷണിച്ചു
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: സൈ​നി​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കെ​ക്സ്കോ​ണി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ൽ ര​ണ്ട് ക്ലാ​ർ​ക്കു​മാ​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. കെ​ക്സ്കോ​ണി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 50 വ​യ​സി​ൽ ക​ഴി​യാ​ത്ത​വ​രും ക്ല​റി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ, അ​ക്കൗ​ണ്ടിം​ഗ് പ​രി​ജ്ഞാ​ന​മു​ള്ള വി​മു​ക്ത​ഭ​ട​ൻ​മാ​ർ അ​വ​രു​ടെ ആ​ശ്രി​ത​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ൾ, അ​ഡ്ര​സ്, ഫോ​ൺ ന​മ്പ​ർ, ഇ​മെ​യി​ൽ, യോ​ഗ്യ​ത തെ​ളി​യി​ക്ക​ന്ന പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ, സൈ​നി​ക് വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് എം​ഡി കെ​ക്സ്കോ​ൺ, കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സെ​ർ​വീ​സ്മെ​ൻ കോ​ർ​പ്പ​റേ​ഷ​ൻ, ടി.​സി25/838, ഓ​പ്പോ​സി​റ്റ് അ​മൃ​ത ഹോ​ട്ട​ൽ, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം695014 എ​ന്ന വി​ലാ​സ​ത്തി​ൽ 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി പോ​സ്റ്റ​ൽ ആ​യോ [email protected] ലോ ​ല​ഭി​ക്ക​ണം. ഫോ​ൺ: 04712320772, 2320771.