സൈ​ബ​ർ ക്രൈം ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Tuesday, August 9, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം : ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സെ​ൻ​ട്ര​ൽ ച​ർ​ച്ചും ക​വ​ടി​യാ​ർ ടി​എം​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൊ​ബൈ​ൽ ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൈ​ബ​ർ ക്രൈം ​ക്ലാ​സും "മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും ദു​രു​പ​യോ​ഗ​വും' ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ എം.​ആ​ർ. ത​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഹൈ​ടെ​ക് ക്രൈം ​സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​പി. ക​ണ്ണ​ൻ, ടി​എം​സി ഡ​യ​റ​ക്ട​ർ ജ​മീ​ൽ യൂ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി സെ​ക്ര​ട്ട​റി തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ രാ​ജി ജോ​മോ​ൻ, മേ​ജ​ർ ആ​ശാ ജ​സ്റ്റ​സ്, ജോ​മോ​ൻ, ജെ.​എ​സ്. ജ​സീം ഖാ​ൻ, മു​ഹ​മ്മ​ദ് ഷാ​ക്കി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം എം.​ആ​ർ. ത​മ്പാ​ൻ നി​ർ​വ​ഹി​ച്ചു.