സ്കൂ​ട്ട​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Wednesday, August 10, 2022 1:32 AM IST
പാ​ലോ​ട്: ശ​നി​യാ​ഴ്ച പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു സ​മീ​പ​ത്ത് വ​ച്ചു​ണ്ടാ​യ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു. ഇ​ടി​ഞ്ഞാ​ർ വി​ട്ടി​കാ​വി​ൽ ശ​ശി​യു​ടെ മ​ക​ൾ അ​പ​ർ​ണ​യാ​ണ് (15) മ​രി​ച്ച​ത്.

റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​യ അ​പ​ർ​ണ്ണ​യെ സ്കൂ​ട്ട​ർ പി​റ​കി​ൽ വ​ന്നു ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു വീ​ണ കു​ട്ടി​യെ ഗു​രു​ത​ര പ​രി​ക്കോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ടി​ഞ്ഞാ​ർ ട്രൈ​ബ​ൽ ഹൈസ്കൂ​ൾ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി ആ​ണ് അ​പ​ർ​ണ്ണ. മാ​താ​വ്: പ​രേ​ത​യാ​യ സ​ജി​ത. സ​ഹോ​ദ​ര​ൻ. മ​നു.