കൈ​ത്ത​റി​യി​ല്‍ ദേ​ശീ​യ പ​താ​ക നെ​യ്ത് സ​ദാ​ന​ന്ദ​ന്‍
Saturday, August 13, 2022 11:57 PM IST
നേ​മം : പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ക​രു​ത്ത് ചോ​രാ​തെ കൈ​ത്ത​റി​യി​ല്‍ ദേ​ശീ​യ പ​താ​ക നെ​യ്ത് നാ​ടി​നെ നെ​ഞ്ചോ​ട് ചേ​ര്‍​ക്കു​ക​യാ​ണ് ന​രു​വാ​മൂ​ട് ചെ​മ്മ​ണ്ണു​കു​ഴി ഏ​റ​ത്ത് വീ​ട്ടി​ല്‍ പി.​സ​ദാ​ന​ന്ദ​ന്‍. അ​ഞ്ച​ര മീ​റ്റ​ര്‍ വ​ലി​പ്പ​ത്തി​ലാ​ണ് സ​ദാ​ന​ന്ദ​ന്‍ പ​താ​ക നെ​യ്യു​ന്ന​ത്.

സു​വ​ര്‍​ണ നൂ​ലി​ല്‍ അ​ശോ​ക ച​ക്ര​വും വ​ന്ന​തോ​ടെ ദേ​ശീ​യ പ​താ​ക​യ്ക്ക് ക​സ​വി​ന്‍റെ പൊ​ന്‍​തി​ള​ക്കം. ഒ​രു മാ​സം കൊ​ണ്ടാ​ണ് സ​ദാ​ന​ന്ദ​ന്‍ പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ല്‍ കു​ഴി​ത്ത​റി​യി​ല്‍ കൈ​വി​ര​ലു​ക​ളി​ല്‍ പ​താ​ക നെ​യ്ത​ത്. കൈ​ത്ത​റി​യി​ല്‍ ആ​ഗോ​ള പ്ര​ശ്സ​തി​യു​ള്ള ബാ​ല​രാ​മ​പു​ര​ത്ത് നി​ന്നും വാ​ങ്ങി​യ നൂ​ലും വ​ര്‍​ണ​ങ്ങ​ളു​മാ​ണ് പ​താ​ക നെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച​ത്. നെ​യ്ത്തി​ല്‍ ര​ണ്ട് രാ​ഷ്ട്ര​പ​തി​മാ​രി​ല്‍ നി​ന്നും ദേ​ശീ​യ​പു​ര​സ്കാ​ര​ങ്ങ​ള്‍ വാ​ങ്ങി​യി​ട്ടു​ള്ള സ​ദാ​ന​ന്ദ​ന്‍റെ ദീ​ര്‍​ഘ​നാ​ള​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു കൈ​ത്ത​റി​യി​ല്‍ ദേ​ശീ​യ​പ​താ​ക നെ​യ്യ​ണ​മെ​ന്ന​ത്.

അ​ത് സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യി​ല്‍ നി​ന്നും മി​ക​ച്ച നെ​യ്ത്തു​കാ​ര​നു​ള്ള സാ​ന്‍റ് ക​ബീ​ര്‍ അ​വാ​ര്‍​ഡും 2005ല്‍ ​ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ല്‍ നി​ന്നു​മാ​ണ് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി സ​ദാ​ന​ന്ദ​ന്‍ കേ​ര​ള​ത്തി​ന​ഭി​മാ​ന​മാ​യ​ത്. ഡി​സൈ​ന്‍ സാ​രി നെ​യ്ത്തി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ ക​ര​വി​രു​ത് വേ​റി​ട്ട​താ​ണ്.

ആ​റാം ക്ലാ​സി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് പ​തി​മൂ​ന്നാം വ​യ​സി​ലാ​ണ് സ​ദാ​ന​ന്ദ​ന്‍ അ​ച്ഛ​ന്‍റെ പാ​ത പി​ന്‍​തു​ട​ര്‍​ന്ന് നെ​യ്ത്തി​ലേ​ക്ക് ക​ട​ന്ന​ത്. പു​തു​ത​ല​മു​റ​യി​ല്‍​പ്പെ​ട്ട​വ​ര്‍ ഈ ​രം​ഗ​ത്തേ​യ്ക്ക് വ​രാ​ന്‍ വി​മു​ഖ​ത കാ​ട്ടു​മ്പോ​ഴും വീ​ടി​നോ​ട് ചേ​ര്‍​ന്ന ചെ​റി​യ ഷെ​ഡി​ല്‍ കൈ​ത്ത​റി​ക്ക് വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച് സ​ദാ​ന​ന്ദ​ന്‍ ത​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍ നെ​യ്ത് കൂ​ട്ടു​ക​യാ​ണ്. ആ​റ് പ​തി​റ്റാ​ണ്ടാ​യി നെ​യ്ത്ത് തു​ട​രു​ന്ന സ​ദാ​ന​ന്ദ​ന് പെ​ന്‍​ഷ​നോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളോ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.