മാ​ൻ​ഹോ​ൾ അ​ട​പ്പു​ക​ൾ മോ​ഷ്ടി​ച്ച കേ​സ്: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, August 14, 2022 12:12 AM IST
പോ​ത്ത​ൻ​കോ​ട്: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ മാ​ൻ​ഹോ​ളി​ന്‍റെ അ​ട​പ്പു​ക​ൾ മോ​ഷ്ടി​ക്കു​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ആ​റ്റി​ങ്ങ​ൽ പൊ​യ്ക​മു​ക്ക് സ്വ​ദേ​ശി അ​നീ​ഷ്(33) വെ​ഞ്ഞാ​റ​മൂ​ട് ക​ണി​ച്ചോ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ർ (39) എ​ന്നി​വ​രെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​റ്റി​ങ്ങ​ൽ, വെ​ഞ്ഞാ​റ​മൂ​ട് ,വ​ട്ട​പ്പാ​റ, പോ​ത്ത​ൻ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം മാ​ൻ​ഹോ​ൾ അ​ട​പ്പു​ക​ൾ മോ​ഷ്ടി​ച്ച​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന അ​ട​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ട​പ്പു​ക​ൾ ഇ​ള​ക്കി എ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി നി​ർ​മി​ച്ച പ്ര​ത്യേ​ക​ത​രം ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തി​ക​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ന​ട​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പോ​ത്ത​ൻ​കോ​ട് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ രാ​ജീ​വ്, ഗ്രേ​ഡ് എ​സ്ഐ സു​നി​ൽ​കു​മാ​ർ, എ​എ​സ്ഐ ഗോ​പ​ൻ ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജീ​വ്, മ​നീ​ഷ്, മ​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.