തേ​നീ​ച്ച​കൃ​ഷി​യെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യിൽ ഉ​ൾ​പ്പെ​ടു​ത്ത​ണം : ഫി​യ
Tuesday, August 16, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ധി​യി​ൽ തേ​നീ​ച്ച കൃ​ഷി​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡി​ജി​ന​സ് എ​പ്പി​ക​ൾ​ച്ച​റി​സ്റ്റ്സ് കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.​ഈ പ​ദ്ധ​തി​യി​ൽ തേ​നീ​ച്ച കൃ​ഷി​യെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലെ തേ​നീ​ച്ച ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​വു​മെ​ന്ന് ഫി​യ കേ​ന്ദ്ര​നി​ർ​വ​ഹ​ണ സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ശാ​സ്ത്രീ​യ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, സം​സ്ക​ര​ണ പ്ലാ​ന്‍റ്, ഗു​ണ​നി​ല​വാ​ര നി​ർ​ണ​യ ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ​യ്ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഏ​റെ ആ​വ​ശ്യ​മാ​ണെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടുഫി​യ പ്ര​സി​ഡ​ന്‍റ് കെ. ​കെ. തോ​മ​സ് (കാ​സ​ർ​ഗോ​ഡ്) അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ. ​ടി.​പി. രാ​ജേ​ന്ദ്ര​ൻ, എ. ​അ​ബ്ദു​ൾ ക​ലാം, പ്ര​ഫ. ഡോ. ​സ്റ്റീ​ഫ​ൻ ദേ​വ​നേ​ശ​ൻ, എ​സ്.​എ. ജോ​ണ്‍, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.