കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന​ലി​റ്റി​ക്സ് ആ​ൻ​ഡ് ഡാറ്റാ സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, August 16, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ന​ലി​റ്റി​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന​ലി​റ്റി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ സ​മ്മി​റ്റ് 2022 സം​ഘ​ടി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ കൊ​മേ​ഴ്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ​ക്കാ​യി യു​കെ ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ​മ്മി​റ്റ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി.​പി. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ർ ഡോ. ​ഗ​ബ്രി​യേ​ൽ സൈ​മ​ണ്‍ ത​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ​എ​സ് ഡി​സി സ്ട്രാ​റ്റ​ജി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ടോം ​എം. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​സ് ഡി​സി പാ​ർ​ട്ട്ണ​ർ​ഷി​പ്പ് മേ​ധാ​വി ഷോ​ണ്‍ ബാ​ബു, സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​റ​സി​യ ബീ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഐ​എം​കെ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ഐ​എ​സ് ഡി​സി റീ​ജ​ണ​ൽ മാ​നേ​ജ​ർ ശ​ര​ത് വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.