ക്ഷേ​ത്ര​ങ്ങ​ളും ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ പ​ര​മ്പ​ര
Tuesday, August 16, 2022 11:30 PM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട്ടെ ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ട​ക​ളി​ലും മോ​ഷ​ണ പ​ര​മ്പ​ര. തേ​രു​വി​ള വൈ​പ്ര​ത്ത​ല ദേ​വീ ക്ഷേ​ത്ര​വാ​തി​ൽ ത​ക​ർ​ത്ത് വി​ഗ്ര​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല​യും ക്ഷേ​ത്ര​ങ്ങ​ളി​ലെ അ​ഞ്ചു കാ​ണി​ക്ക വ​ഞ്ചി​ക​ളി​ലെ പ​ണ​വും സ​മീ​പ​ത്തെ ര​ണ്ടു ക​ട​ക​ളി​ലു​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന ര​ണ്ട​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല​യും സ്വ​ർ​ണ​പ്പൊ​ട്ടു​ക​ളും അ​ര​ഹ​രി​ച്ചു. തേ​രു​വി​ള​യി​ൽ ത​ന്നെ അ​യ​ണി​യ​റ​ത്ത​ല ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി​യും തേ​രു​വി​ള ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യും കു​ത്തി​തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ചു. സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലും പ​ല​വ്യ​ഞ്ജ​ന ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നു. വൈ​പ്ര​ത്ത​ല ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​വും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.​പ്ര​ദേ​ശ​ത്തെ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.