വി​ഴി​ഞ്ഞം സ​മ​രം ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു ; പി​ന്നോ​ട്ടി​ല്ലെ​ന്ന് സ​മ​ര സ​മി​തി
Friday, September 30, 2022 12:20 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​രം ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു. ഓ​ഗ​സ്റ്റ് 16 ന് ​ആ​രം​ഭി​ച്ച് ഇ​ന്ന​ലെ 45 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​യു​ന്നു. തു​ട​ക്കം മു​ത​ൽ ഉ​ന്ന​യി​ച്ച ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും വ​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ സ​മ​രം തു​ട​രും.
ഇ​ന്ന​ലെ ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മ​ര്യ​നാ​ട് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള നൂ​റ് ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ന്ത​ലി​ൽ എ​ത്തി. ഫാ. ​ഫ്രെ​ഡി സോ​ള​മ​ൻ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബാ​ബു​രാ​ജ്, ആ​സ്ക​ർ പാ​ട്രി​ക്, ജ്ഞാ​ന സെ​ൽ​വം, മെ​ഡോ​ണ, സി​ൽ​വ​സ്റ്റ​ർ മൈ​ക്കി​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ചു.
ഫാ.​ലോ​റ​ൻ​സ് കു​ലാ​സ്, ജോ​സ​ഫ് ജോ​ൺ​സ​ൺ, ജോ​ഷി റോ​ബ​ർ​ട്ട്, ഫാ.​തി​യോ​ഡോ​ഷ്യ​സ്, ഫാ. ​ഫ്ര​ഡി സോ​ള​മ​ൻ, ഫാ ​ബാ​ബു​രാ​ജ്, ജോ​യി ജെ​റാ​ൾ​ഡ്, ജോ​യി വി​ൻ​സ​ന്‍റ്, ഫാ. ​ജ​നി​സ്റ്റ​ൻ എ​ന്നി​വ​ർ പി​ന്തു​ണ ന​ൽ​കി പ്ര​സം​ഗി​ച്ചു.
ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഇ​ടു​ക്കി രൂ​പ​ത​യി​ൽ നി​ന്ന് ഫാ. ​എ​സ്.​ജെ. ആ​ന്‍റ​ണി സ​മ​ര പ​ന്ത​ലി​ൽ എ​ത്തി.