ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം
Friday, September 30, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ര​ശു​റാം എ​ക്സ്പ്ര​സ്, രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ഉ​ൾ​പ്പ​ടെ 23 ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ട്ര​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്.
പ്ര​ധാ​ന ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മാ​റ്റം ചു​വ​ടെ; ട്രെ​യി​ൻ(​ട്ര​യി​ൻ ന​ന്പ​ർ)-​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ
ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ(16128)-​രാ​ത്രി 11.15. ആ​ല​പ്പു​ഴ-​കൊ​ല്ലം(06771)-​ഉ​ച്ച​യ്ക്ക് 1.40.തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ (16302)-പു​ല​ർ​ച്ചെ 5.15.നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ലാ​പു​രം(16650)-​പു​ല​ർ​ച്ചെ 4.15.തി​രു​വ​വ​ന​ന്ത​പു​രം-​നി​സാ​മു​ദ്ദീ​ൻ (12431)-ഉ​ച്ച​യ്ക്ക് 2.40.

ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത്
ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ​ഴി​വ്

പേ​രൂ​ര്‍​ക്ക​ട: മ​ങ്കി പോ​ക്സ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക നി​യ​മി​ക്കു​ന്ന​തി​ന് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. ഡി​പ്ലോ​മ ഇ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കോ​ഴ്സ് പാ​സാ​യി​ട്ടു​ള്ള 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ബ​യോ​ഡാ​റ്റ​യും സ​ഹി​തം ആ​റി​ന് രാ​വി​ലെ 9.30ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള സ്റ്റേ​റ്റ് ന്യൂ​ട്രീ​ഷ​ന്‍ ഹാ​ളി​ല്‍ ഹാ​ജ​രാ​ക​ണം.