വൈ​ബ് ഫ്ലീ ​മാ​ർ​ക്ക​റ്റ് പ്രവർത്തനം ആ​രം​ഭി​ച്ചു
Saturday, October 1, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡി​ന്‍റെ (വൈ​ബ്) നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ലീ ​മാ​ർ​ക്ക​റ്റ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നാ​ലു വ​രെ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ലാ​ണ് ഫ്ലീ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഫ്ലീ​മാ​ർ​ക്ക​റ്റാ​ണി​ത്.