വി​ദ്യാ​രം​ഭ ച​ട​ങ്ങി​നാ​യി ക്ഷേ​ത്ര​ങ്ങ​ളൊ​രു​ങ്ങി
Sunday, October 2, 2022 11:39 PM IST
നേ​മം: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കും. വി​ദ്യാ​രം​ഭ ച​ട​ങ്ങി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ​യും സാം​സ്കാ​രി​ക രം​ഗ​ത്തെ​യും പ്ര​മു​ഖ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും.
ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം, ക​രി​ക്ക​കം ശ്രീ ​ചാ​മു​ണ്ഡി ക്ഷേ​ത്രം, വെ​ള്ളാ​യ​ണി ദേ​വീ ക്ഷേ​ത്രം, പാ​പ്പ​നം​കോ​ട് പ​ട്ടാ​ര​ത്ത് ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം, തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ഇ​ട​ഗ്രാ​മം അ​ര​ക​ത്ത് ദേ​വീ​ക്ഷേ​ത്രം, പു​ജ​പ്പു​ര സ​ര​സ്വ​തി മ​ണ്ഡ​പം, ജ​ഗ​തി മു​ടി​പ്പു​ര ദേ​വീ​ക്ഷേ​ത്രം, ക​ണ്ണ​മ്മു​ല ച​ട്ട​ന്പി​സ്വാ​മി ജ​ന്മ സ്ഥാ​ന​ക്ഷേ​ത്രം, നേ​മം മൊ​ട്ട​മു​ട് മേ​ലാം​ങ്കോ​ട് ദേ​വീ​ക്ഷേ​ത്രം, പ്രാ​വ​ച​ന്പ​ലം മ​ണ​ലു​വി​ള ഭ​ഗ​വ​തി ക്ഷേ​ത്രം, ഇ​ട​യ്ക്കോ​ട് ക​ള​ത്ത​റ​കോ​ണം കാ​വി​ൽ ദേ​വീ​ക്ഷേ​ത്രം, പാ​പ്പ​നം​കോ​ട് അ​ന​ന്ത​പു​രി മോ​ഡ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. പാ​പ്പ​നം​കോ​ട് ഗോ​കു​ലം ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ വി​വി​ധ ക​ല​ക​ളി​ൽ വി​ദാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. കോ​ട്ട​യ്ക്ക​കം ന​വ​രാ​ത്രി മ​ണ​പ​ത്തി​ലും പു​ജ​പ്പു​ര സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ലും വ​ൻ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​പ്പെ​ട്ട​ത്. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​ജ​വ​യ്പ്പും പ്ര​ത്യേ​ക പൂ​ജ​ക​ളും വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ന​ട​ക്കും.