ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യ​വി​ൽ​പ​ന: പ്ര​തി പി​ടി​യി​ൽ
Sunday, October 2, 2022 11:43 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ക​ല്ല​റ കു​റ്റി​മൂ​ട് ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്ന ക​ല്ല​റ പ​ള്ളി​മു​ക്ക് അ​ഭി​നാ​ൻ മ​ൻ​സി​ൽ ഷി​ബു​വി​നെ (42) വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യി​ൽ നി​ന്നും 20 കു​പ്പി മ​ദ്യ​വും മ​ദ്യം വി​റ്റ വ​ക​യി​ലു​ള്ള പ​ണ​വും ക​ണ്ടെ​ടു​ത്തു.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം മ​ദ്യ​ഷാ​പ്പു​ക​ൾ അ​വ​ധി​യാ​യ​തി​നാ​ൽ മ​ദ്യം ശേ​ഖ​രി​ച്ചു​വ​ച്ച് അ​മി​ത വി​ല​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​വ​ര​വേ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ട്ടോ​റി​ക്ഷ ഇ​ടി​പ്പി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ഹ​സ്യ അ​റ തീ​ർ​ത്താ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. റെ​യ്ഡി​ൽ പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ സ​തീ​ഷ് കു​മാ​ർ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജി​ൻ, അ​നീ​ഷ്, ലി​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.