ഐ​എ​ൻ​ടി​യു​സി പ്ര​തി​ഷേ​ധ സ​ദ​സ്‌ ന​ട​ത്തി
Sunday, November 27, 2022 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, പി​ൻ​വാ​തി​ൽ നി​യ​മ​ന അ​ഴി​മ​തി, പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക​വാ​ത​ക ഇ​ന്ധ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ർ​ധ​ന, ല​ഹ​രി വ്യാ​പ​നം, ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം മു​ട​ങ്ങി​യ​തു​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി വെ​ള്ള​നാ​ട്മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​ദ​സ്‌ ന​ട​ത്തി.വെ​ള്ള​നാ​ട് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​മ​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ജ്യോ​തി​ഷ്കു​മാ​ർ,വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ, പി.​ക​മ​ല രാ​ജ്, എ.​എ​സ്‌​.​ച​ന്ദ്ര പ്ര​കാ​ശ്, പു​തു​ക്കു​ള​ങ്ങ​ര മ​ണി​ക​ണ്ഠ​ൻ, സു​മം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.