എൻഐഎ സംഘം പരിശോധന നടത്തി
Thursday, December 1, 2022 12:12 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ക്കാ​ൻ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തി. എ​ൻ​ഐ​എ കൊ​ച്ചി യൂ​ണി​റ്റി​ലെ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കാ​ന്താ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. സി​ഐ, എ​സ്ഐ എ​ന്നി​വ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച അ​ദ്ദേ​ഹം വി​ഴി​ഞ്ഞം മേ​ഖ​ലേ കേ​ന്ദ്രി​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്തു. പ്രാ​ഥ​മി​ക​മാ​യ വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തി​രി​ച്ച് പോ​യി.
ഞാ​യ​റാ​ഴ്ച ന​ട​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​മു​ൾ​പ്പെ​ടെ വി​ഴി​ഞ്ഞ​ത്ത് ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളും തീ​വ്ര ഇ​ട​തു ചി​ന്താ​ഗ​തി​ക്കാ​രും ക​ട​ന്നു കൂ​ടി​യി​ട്ടു​ണ്ടെ​ന്ന സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്മേ​ൽ നി​ജ​സ്ഥി​തി അ​റി​യു​ക​യാ​യി​രു​ന്നു എ​ൻ​എ​ൻ​എ​യു​ടെ ല​ക്ഷ്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ എ​ൻ​ഐ​യു​ടെ ഒ​രു യൂ​ണി​റ്റ് ഉ​ട​ൻ എ​ത്തു​മെ​ന്നും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.
പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ത​ന്നെ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും വി​ഴി​ഞ്ഞം ചു​റ്റി​പ്പ​റ്റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.