മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന പൊ​ൻ​മു​ടി റോ​ഡ് ഗ​താ​ഗ​ത​ യോ​ഗ്യ​മാ​യി
Thursday, December 1, 2022 12:15 AM IST
വി​തു​ര : ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന പൊ​ന്മു​ടി റോ​ഡ് വീ​ണ്ടും ഗ​താ​ഗ​ത യോ​ഗ്യ​മാ​യി. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പൊ​ന്മു​ടി​പ്പാ​ത​യി​ലെ പ​ത്ര​ണ്ടാം വ​ള​വി​ലെ റോ​ഡ് ഒ​ഴു​കി​പ്പോ​യ​ത്. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡ് ഉ​ട​ൻ​ത​ന്നെ പ​ണി ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​യി​ൽ വീ​ണ്ടും റോ​ഡ് ഒ​ലി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.

യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ന​ട​ന്ന​ത്. ത​ക​ർ​ന്ന പൊ​ന്മു​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി​യി​രു​ന്നു. 180 കു​ടും​ബ​ങ്ങ​ളി​ലാ​യി 450ലേ​റെ പേ​രാ​ണ് പൊ​ന്മു​ടി​യി​ലെ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും മ​റ്റു സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ക​യ​റ്റി വി​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി.​കെ. മു​ര​ളി എം​എ​ൽ​എ പ​റ​ഞ്ഞു.