ആ​ര്‍​മി റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ: ഒ​രു​ക്ക​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Saturday, December 3, 2022 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി 15 , ഫെ​ബ്രു​വ​രി 26 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ആ​ര്‍​മി റി​ക്രൂ​ട്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്നു. പാ​ങ്ങോ​ട് മി​ലി​റ്റ​റി സ്റ്റേ​ഷ​നി​ലെ കൊ​ളാ​ച്ച​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് എ​ഴു​ത്തു​പ​രീ​ക്ഷ. ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക.

പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സു​കാ​രെ നി​യ​മി​ക്കും. ഇ​വി​ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. ഡോ​ക്ട​ര്‍ , ന​ഴ്സ്, ആം​ബു​ല​ന്‍​സ് അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘം സ്ഥ​ല​ത്തു​ണ്ടാ​കും.

ബ​യോ ടോ​യ്‌​ല​റ്റു​ക​ളും ജ​ന​റേ​റ്റ​റും സ​ജ്ജ​മാ​ക്കും. സ്റ്റേ​ഡി​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ ക​ഫെ​യും കു​ടി​വെ​ള്ള​വും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​ജീ​ക​രി​ക്കും. അ​ഗ്നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കും.ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം അ​നി​ല്‍ ജോ​സ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍,ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.