അ​മ്മ​യേ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Sunday, December 4, 2022 11:46 PM IST
വെ​ള്ളറ​ട: അ​മ്പൂ​രി​യി​ല്‍ അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച അ​യ​ല്‍​വാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​മ്പൂ​രി നി​ര​പ്പി​ല്‍ കാ​ഞ്ഞി​രം​വി​ള തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ര​ജി​വ​ര്‍​ഗീ​സി​നെ​യും, മ​ക​ള്‍ ആ​ര്യ​മോ​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ കാ​ഞ്ഞി​രം​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (44) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ ര​ക്ഷി​ക്കാ​നെ​ത്തി​യ ര​ജി വ​ര്‍​ഗീ​സി​നെ​യും പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മു​ന്‍ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ജി വ​ര്‍​ഗീ​സും മ​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​
ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വെ​ള്ള​റ​ട പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.​സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പ​ക്ട​ർ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ,എ​എ​സ്ഐ​മാ​രാ​യ അ​ജി​ത്ത്കു​മാ​ര്‍,സി​പി​ഒ സാ​ജ​ന്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.