ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ഇ​നി ഖാ​ദി ബോ​ർ​ഡി​ന്‍റെ കോ​ട്ടു​ക​ൾ
Tuesday, December 6, 2022 11:37 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: കേ​ര​ളാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​പ്ലോ​യി​സ് ക്ര​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും കോ​ട്ടു​ക​ൾ ഖാ​ദി ഉ​ത്പ​ന്ന​മാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല വി​പ​ണ​ന ഉ​ദ്ഘാ​ട​നം ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ നി​ര്‍​വ​ഹി​ച്ചു.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ക​ലാ കേ​ശ​വ​ന് ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി​ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എ. ര​തീ​ഷ്, ജി​ല്ലാ ഓ​ഫീ​സ​ര്‍ സി. ​മു​രു​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.