വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു
Saturday, December 10, 2022 12:21 AM IST
വി​ഴി​ഞ്ഞം: മാ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണം വീ​ണ്ടും ഊ​ർ​ജി​ത​മാ​യി. നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടാ​ൻ മു​ല്ലൂ​ർ തു​റ​മു​ഖ ക​വാ​ട​ത്തി​ലെ വി​ശാ​ല പാ​ത​യി​ലൂ​ടെ ലോ​ഡു നി​റ​ച്ച വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ഓ​ടി​ത്തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ക​രി​ങ്ക​ൽ നി​റ​ച്ച ര​ണ്ട് ടി​പ്പ​റു​ക​ൾ പ്ര​ധാ​ന ക​വാ​ടം ക​ട​ന്നു​പോ​യ​തോ​ടെ​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മാ​യ​ത്.

അ​തി​ന് ശേ​ഷം നൂ​റി​ൽ​പ്പ​രം ടി​പ്പ​ർ ലോ​റി​ക​ൾ ക​ല്ലു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന്ന് മ​ട​ങ്ങി. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കൂ​റ്റ​ൻ യ​ന്ത്ര​ങ്ങ​ളു​ടെ മു​ര​ൾ​ച്ച ഉ​യ​ർ​ന്ന​തി​നൊ​പ്പം ക്രെ​യി​നു​ക​ളു​ടെ ത​ല​യ​ന​ക്ക​ങ്ങ​ളും തു​ട​ങ്ങി. നി​ർ​മാ​ണ​ത്തി​ന് വേ​ഗം കൂ​ട്ടാ​ൻ പു​ലി​മു​ട്ടു നി​ർ​മാ​ണ ജോ​ലി, ബെ​ർ​ത്തു നി​ർ​മാ​ണം, ഇ​തി​നി​ട​യ്ക്കു​ള്ള ക​ട​ൽ നി​ക​ത്ത​ൽ, അ​ക്രോ​പോ​ഡു നി​ക്ഷേ​പം, ബാ​ർ​ജു​വ​ഴി​ക്കു​ള്ള ക​രി​ങ്ക​ല്ലു നി​ക്ഷേ​പം തു​ട​ങ്ങി ഒ​രേ സ​മ​യം വി​വി​ധ​യി​നം ജോ​ലി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ക​രി​ങ്ക​ല്ല് ശേ​ഖ​രം ബെ​ർ​ത്തി​നും ക​ര​യ്ക്കും മ​ധ്യേ​യു​ള്ള ക​ട​ൽ നി​ക​ത്തു​ന്ന​തി​ന് ക​ല്ല് നി​ക്ഷേ​പി​ക്കു​ന്ന ജോ​ലി​യും ഇ​ന്ന​ലെ തു​ട​ങ്ങി.

ഇ​തോ​ടൊ​പ്പം മു​ത​ല​പ്പൊ​ഴി​യി​ൽ നി​ന്നു ബാ​ർ​ജ് വ​ഴി ക​ല്ല് എ​ത്തി​ക്കാ​നു​ള്ള ജോ​ലി​ക​ളും ആ​രം​ഭി​ച്ചു. സ​മ​രം അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് നി​ർ​മാ​ണം തു​ട​ങ്ങാ​ൻ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശാ​നു​സ​ര​ണം യ​ന്ത്ര​ങ്ങ​ളെ ഒ​രു​ക്കി നി​ർ​ത്തി​യി​രു​ന്ന​തി​നാ​ൽ ജോ​ലി വേ​ഗം തു​ട​ങ്ങാ​നാ​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള അ​ഞ്ഞൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളെ വി​നി​യോ​ഗി​ച്ചാ​ണ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്. ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ നാ​ട്ടി​ൽ പോ​യ ശേ​ഷി​ച്ച ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി എ​ത്തു​മെ​ന്നും നി​ർ​മാ​ണം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​വു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ആ​ദ്യ ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു വേ​ണ്ട പു​ലി​മു​ട്ടു നി​ർ​മാ​ണ​ത്തി​നാ​ണ് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന.