തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം നാ​ലാം ദി​വ​സം പി​ന്നി​ട്ടു
Wednesday, March 22, 2023 11:24 PM IST
വെ​ള്ള​റ​ട : തെ​ക്ക​ൻ കു​രി​ശു​മ​ല 66-ാമ​ത് മ​ഹാ​തീ​ർ​ഥാ​ട​നം നാ​ലാം ദി​വ​സം പി​ന്നി​ട്ടു. സം​ഗ​മ​വേ​ദി​യി​ൽ രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത വ​ന്ദ​ന​വും സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണ​വും ന​ട​ന്നു. ഏ​ഴി​ന് ന​ട​ന്ന ദി​വ്യ​ബ​ലി​യ്ക്ക് ആ​ന​പ്പാ​റ ലാ​സ​ലൈ​റ്റ് ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി​മു​ട്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ന​ച്ച​മൂ​ട് സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി വ​ട​ക്ക​ൻ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഒ​ന്പ​തി​ന് ല​ഹി​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ കേ​ര​ള ല​ഹ​രി നി​ർ​മാ​ജ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ അ​ന്പൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രാ​ധ​നാ ചാ​പ്പ​ലി​ൽ ആ​റി​ന് ദി​വ്യ​ബ​ലി​യും ദി​വ്യ​കാ​രു​ണ്യാ​ശീ​ർ​വാ​ദ​വും ന​ട​ന്നു. പ​ത്തി​ന് നി​ത്യ​ജീ​വി​താ​നു​ഭ​വ ആ​രാ​ധ​ന​യും ദി​വ്യ​ബ​ലി​ക്കും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത യു​വ​ജ​ന ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ.​റോ​ബി​ൻ സി. ​പീ​റ്റ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​റി​ന് നെ​റു​ക​യി​ൽ ദി​വ്യ​ബ​ലി​യ്ക്ക് ഫാ.​ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സും വൈ​കു​ന്നേ​രം 5.30 ന് ​ഫാ. അ​ഖി​ൽ ബി​റ്റി​യും മു​ഖ്യ​കാ​ർ​മി​ക​രാ​യി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നെ​റു​ക​യി​ലും ആ​രാ​ധ​നാ​ചാ​പ്പ​ലി​ലും സം​ഗ​മ​വേ​ദി​യി​ലും കു​രി​ശി​ന്‍റെ വ​ഴി, വി​ശു​ദ്ധ​കു​രി​ശി​ന്‍റെ ന​വ​നാ​ൾ എ​ന്നി​വ​ന​ട​ന്നു.

മൂ​ന്നി​ന് സം​ഗ​മ​വേ​ദി​യി​ൽ സി​എ​സ്ഐ പ​ന്നി​മ​ല ച​ർ​ച്ച് നേ​തൃ​ത്വം ന​ൽ​കി​യ പ്രാ​ർ​ത്ഥ​നാ​ശു​ശ്രൂ​ഷ​യി​ൽ റ​വ.​ലോ​ഡ്വി​ൻ ലോ​റ​ൻ​സ് സ​ന്ദേ​ശം ന​ൽ​കി.

4.30 ന് ​ത​മി​ഴ് ദി​വ്യ​ബ​ലി​ക്ക് കു​ഴി​ത്തു​റ രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മോ​ണ്‍.​യേ​ശു​ര​ത്നം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​റി​ന് ഫാ.​മാ​നു​വേ​ൽ ക​രി​പ്പോ​ട്ട് നേ​തൃ​ത്വം ന​ൽ​കി​യ വ​ച​നാ​നു​ഭ​വ ധ്യാ​ന​വും എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു. 8.30 ന് ​ചെ​ന്നൈ കു​ള​ത്തൂ​ർ ആ​രോ​ഗ്യ മാ​താ ആ​ല​യം അ​വ​ത​രി​പ്പി​ച്ച ക്രി​സ്തീ​യ സം​ഗീ​താ​ർ​ച്ച​ന​യും ആ​രാ​ധ​നാ​ചാ​പ്പ​ലി​ൽ ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

കു​രി​ശു​മ​ല​യി​ൽ ഇ​ന്ന്

നെ​റു​ക​യി​ൽ : 6.30 നും 5.30 ​നും ദി​വ്യ​ബ​ലി, പ​ത്തി​ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ നൊ​വേ​ന, മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി.

ആ​രാ​ധ​നാ​ചാ​പ്പ​ലി​ൽ : ആ​റി​നും 10 നും, 11.30 ​നും ദി​വ്യ​ബ​ലി ദി​വ്യ​കാ​രു​ണ്യാ​ശീ​ർ​വാ​ദം, 8.30 ന് ​ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന.

സം​ഗ​മ​വേ​ദി​യി​ൽ : രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത​വ​ന്ദ​നം, സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണം. ഏ​ഴി​ന് ദി​വ്യ​ബ​ലി, 8.30 ന് ​പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ, 10 ന് ​ക്രി​സ്തീ​യ ഗാ​ന​സു​ധ, 12 ന് ​കു​രി​ശി​ന്‍റെ വ​ഴി, 4.30 ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, ആ​റി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, 6.30 ന് ​സാം​സ്കാ​രി​ക സ​ദ​സ് അ​ധ്യ​ക്ഷ​ൻ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ, 8.30 ന് ​ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് മ്യൂ​സി​ക് ക​ണ്‍​സേ​ർ​ട്ട്.