കുരുന്നുകൾ അറിവിന്റെ തിരുമുറ്റത്ത്
1299337
Thursday, June 1, 2023 11:58 PM IST
തിരുവനന്തപുരം: നോർത്ത് സബ്ജില്ലാതല പ്രവേശനോത്സവം വള്ളക്കടവ് വി.എം.ജെ. യുപി സ്കൂളിൽ നടത്തി.വി.എം.ജെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള നോളഡ്ജ് എക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു.ഡിഇഒ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.നോർത്ത് ബിപിസി ആർ.അനൂപ്, തിരുവനന്തപുരം എഇഒ ഇൻ ചാർജ് എം.ലക്ഷ്മി , നോർത്ത് യുആർസി ട്രെയിനർ ഇ.ഇസ്മായിൽ, എസ്. എം. ഹനീഫ്, അൻവർ നാസർ, അബ്ദുൽ റഷീദ്, മുഹമ്മദ് ജാസ്മിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടം സെന്റ്മേരീസ് സ്കൂൾ
ആയിരക്കണക്കിന് കുരുന്നുകൾക്ക് സമ്മാനങ്ങളും ബലൂണുകളും മധുരവും നൽകി വിദ്യാർഥികളെ സ്വീകരിച്ച് പട്ടം സെന്റ്മേരീസ് സ്കൂളിന്റെ പ്രവേശനോത്സവം വർണാഭമാക്കി. പ്രധാന കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മാനങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ്മോൺ.ഡോ.വർക്കി ആറ്റുപുറത്ത് കോർപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ഫാ.തോമസ് കയ്യാലക്കൽ കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർ ജോൺസൺ ജോസഫ്, പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം. അലക്സ്,പിടിഎ പ്രസിഡന്റ് എൻ.കെ.സുനിൽകുമാർ,പ്രോഗ്രാം കോ-ഒാർഡിനേറ്റർ ഫാ. ഗീവർഗീസ് എഴിയത്ത് എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥിനി അഖില ബുഖാരിയെ ആദരിച്ചു.
സർവോദയ വിദ്യാലയം
കുരുന്നുകൾക്ക് ആവേശമായി നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പുത്തനുടുപ്പും ബാഗും കുടയുമായി രക്ഷിതാക്കളുടെ കൈപിടിച്ച് അക്ഷരലോകത്തേക്കെത്തിയ കുരുന്നുകൾക്ക് മധുരം നൽകി സ്കൂൾ അധികൃതർ സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം റവ.ഡോ. തോമസ് പ്രമോദ് പാലവിളയിൽ നിർവഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. ഷേർളി സ്റ്റുവർട്ട്, ബർസാർ ഫാ.കോശി ചിറക്കരോട്ട്, വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ്, സ്കൂൾ ലീഡർ പി.ബി.ആദിത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് നഗർ സ്കൂൾ
ക്രൈസ്റ്റ് നഗർ ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം സിഎംഐ പ്രോവിൻഷ്യാൾ ഫാ. ആന്റണി ഇളന്തോട്ടം ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.പോൾ മങ്ങാട് സിഎംഐ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ റവ.ഡോ. മാത്യു തെങ്ങുന്പള്ളി സിഎംഐ, വൈസ്പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽച്ചിറ സിഎംഐ, പിടിഎ പ്രസിഡന്റ് ഡെനിസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര
ജെബിഎസ്എസ്
ഗവ.ജെബിഎസ്എസില് സംഘടിപ്പിച്ച നഗരസഭ തല പ്രവേശനോത്സവം കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, ഹെഡ്മിസ്ട്രസ് എം.ആർ പ്രസന്നകുമാരി എന്നിവര്‍ പ്രസംഗിച്ചു. നെയ്യാറ്റിൻകര ഗവ. ബോയ്സ് എച്ച്എസ്എസ്എസിലെ പ്രവേശനോത്സവം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ ഷിബു അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് സംബന്ധിച്ചു. ഗവ. ഗേള്‍സ് എച്ച്എസ്എസ്എസിലെ പ്രവേശനോത്സവം നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് : പൂവത്തൂർ എൽപിഎസിൽ നടത്തിയ നെടുമങ്ങാട് മുനിസിപ്പൽതല സ്കൂൾ പ്രവേശനോത്സവം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വർഷത്തോടെ നെടുമങ്ങാട് നഗരസഭയിലെ മുഴുവൻ എൽപി സ്കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് സ്കൂൾ ബാഗും കുടകളും മന്ത്രി വിതരണം ചെയ്തു. അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൾ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . വിശിഷ്ഠാതിഥിയായി സിനിമാ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കെടുത്തു.