ലോക പ്രമേഹ ദിനത്തില്‍ ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു
1373721
Monday, November 27, 2023 1:25 AM IST
പേരൂര്‍ക്കട: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി വാസന് ഐ കെയര്‍ പ്രമേഹ രോഗികള്‍ക്കായി ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ പ്രചാരണാര്‍ഥം സതേണ്‍ ബ്രതേര്‍സ് റൈഡേഴ്സ് ക്ലബ് കവടിയാര്‍ കൊട്ടാരത്തിനു മുമ്പില്‍നിന്നും തുടങ്ങിയ ബൈക്ക് റാലി ആദിത്യ വര്‍മ ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് മുന്‍ ടൗണ്‍ പ്ലാനിംഗ് ചെയര്മാന് അഡ്വ. ആര്. സതീഷ്കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പളളി തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു.